Agni Kandakarnan - അഗ്നി കണ്ഠാകര്ണന്

Agni Kandakarnan 
             പരമശിവന്റെ കണ്ഠത്തില് പിറന്ന് കര്ണത്തിലൂടെ പുറത്തുവന്ന ഉഗ്രമൂര്ത്തിയാണ് കണ്ഠകര്ണന് എന്നതാണ് കഥ. ഭദ്രകാളിയുടെ വസൂരി നക്കിത്തുടയ്ക്കലായിരുന്നു നിയോഗം. ശേഷം, മൂര്ത്തിയെ ശിവന് ഭൂമിയിലേക്ക് അയച്ചു. ശിവന് നല്കിയ പ്രസാദങ്ങളിലൊന്നും തൃപ്തി പോരാതെ കണ്ഠാകര്ണന് ആവശ്യങ്ങള് നിരത്തിക്കൊണ്ടിരുന്നു. വായില് അഗ്നിയും അരയില് തീപ്പന്തങ്ങളും തലയിലെ നെരിപ്പോടും അച്ഛനോട് കണ്ഠാകര്ണന് ചോദിച്ചു വാങ്ങിയതാണ്. ഭൂമിയിലെത്തിയ കണ്ഠാകര്ണന് ആദ്യം പാഠം പഠിപ്പിച്ചത് കാശി രാജാവിനെയാണ്. പരീക്ഷണത്തിന് ഒടുവില് വടക്കന് ദേശത്ത് പലയിടങ്ങളിലും കണ്ഠാകര്ണനെ പ്രതിഷ്ഠിച്ചെന്നാണ് കഥ. ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്, അങ്ങനെയും ഒരുകഥയുണ്ടെന്നാണ് ഗോപാലേട്ടന് പറഞ്ഞത്

Comments

Popular Posts