Chamundi Theyyam ( ചാമുണ്ഡി )

ചാമുണ്ഡി

ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്ചാമുണ്ഡി എന്നീ പേരുകളില്അറിയപ്പെടുന്ന ദേവിയുടെത്. വേലന്മാിര്ആണ് തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ദേവി.

മൂവാളംകുഴി ചാമുണ്ഡി :

നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു.ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന്ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്നഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയുംചെയ്തു.. യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ തന്ത്രി പിൻതുടർന്നെത്തിയ മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥംഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട്അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽമൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി .

ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില് ആവാഹിച്ച ശേഷം മൂന്നാള് ആഴത്തില് താഴ്ത്തിയപ്പോള് അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന് ആളുടെ ആഴത്തിലുള്ള കുഴിയില് നിന്ന് എഴുന്നേറ്റ എന്നര്ത്ഥത്തില് ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്.എടമന തന്ത്രിയാല് ചെമ്പു കുടത്തില് ആവാഹിക്കപ്പെട്ടതിനാല് തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങില് അനുവദിക്കാറില്ല. കഠിനമായ കോപത്താല് തൻ്റെ ശക്തി കൊണ്ട് പാതാളത്തില് നിന്ന് ചെമ്പ് കുടത്തെ പിളര്ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത്കണ്ണില് കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങള് കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന് തരം വര്ണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകള് തുടങ്ങിയവയാണ് ദേവി ആയുധങ്ങള് ആയി ഉപയോഗിക്കുന്നത്.
മലയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്.
ശാലിയാർക്കു കുലദേവത ആണ് ദേവി.

മൂവാളംകുഴി ചാമുണ്ഡി
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ്

കടപ്പാട്

കുണ്ടോറ ചാമുണ്ഡി ...

അസുര നിഗ്രഹം നടത്തിയ കാളി
ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തിൽ അവതാരമെടുത്ത് അസുര നിഗ്രഹം നടത്തി .. അതിൽ പ്രാധാന്യമുള്ള ഒരു അവതാരമൂർത്തിയാണ് കൌശികി ദേവി .. കൌശികി ദേവിയുടെ അംശവതാരങ്ങളിൽ ഒന്നായ ചാമുണ്ഡി ദേവതാസങ്കല്പത്തിലുള്ള തെയ്യകോലമാണ് കുണ്ടോറ ചാമുണ്ഡി .

 അസുര നിഗ്രഹം ശേഷം കാളി ദേഹശുദ്ധി വരുത്താൻ കാവേരി തീർത്ഥകരയിൽ വന്നു ചേർന്നു.. അപ്പോൾ അവിടെ കുണ്ടോറ തന്ത്രിയും എട്ടില്ലം തന്ത്രിയും കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ..അത് കണ്ട കുസൃതി തോന്നിയ ദേവി ബ്രാഹ്മണ ശ്രേഷ്ഠരുടെ നിത്യകർമ്മത്തിൽ പിഴ വരുത്തി .. മാന്ത്രികനായ കുണ്ടോറ തന്ത്രിക്ക് ഇത് ചെയ്തത് കാളിയാണ്എന്ന് മനസ്സിലായി ..കോപം പൂണ്ട കുണ്ടോറ തന്ത്രി കാളിയെ ഒരു ചെമ്പുകിടാരത്തിൽ ആവാഹിച്ച് അടച്ചു .. പാത്രവുമായി തന്ത്രിമാർ യാത്ര തുടർന്നു..
കാളിയുടെ പ്രഭാവത്താൽ മൂന്നു ദിവസത്തെ പെരുവഴി മൂന്ന്കാതമായി കുറഞ്ഞു .. യാത്രയിൽ അവർ ഒരു മരചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു .. അവിടെ തന്നെ ഉറങ്ങിപോയ തന്ത്രിമാർ അറിയാതെ ചെമ്പ്കിടാരം പൊട്ടിപിളർന്നു കാളി പുറത്തു വന്നു .. ഒരൊറ്റ രാത്രി കൊണ്ട്
കുമ്പഴകോവിലകത്തെ ആല തകർത്തു അവിടെയുണ്ടായിരുന്ന 101 കന്നുകാലികളെ ചാമുണ്ഡി ഭക്ഷിച്ചു തീർത്തു.. അത്ഭുത കൃത്യം കുമ്പഴ നാടുവാഴിയെ ഞെട്ടിച്ചു .. കാലികളെ പഴയതുപോലെ നിലനിർത്തിതരാൻ അത്രയും ശക്തിയുള്ള ഏതെങ്കിലും ദൈവമോ ഭഗവതിയൊ ആണ് ഇത് ചെയ്തതെങ്കിൽ എന്റെ കുണ്ടോറ അപ്പന്റെ വലതുഭാഗത്ത്ഇരിക്കാൻ പീഠവും സ്ഥാനവും കുരുതിയും നൽകാമെന്ന് വാഴുന്നോർ തൊഴുതുപ്രാർഥിച്ചു ..

നേരം വെളുത്തപ്പോൾ കന്നുകാലികൾ പഴയത്പോലെ നിലനിന്നു കണ്ടു .. പറഞ്ഞതിൻ പ്രകാരം കുണ്ടോറ അപ്പന്റെ വലതുവശത്ത് സ്ഥാനം നൽകി കാളിയെ ആരാധിച്ചു .. അങ്ങനെ കുണ്ടോറ അപ്പന്റെ (ശിവൻ) വലതു വശത്ത് സ്ഥാനമുള്ള കാളിയായത്കൊണ്ട് കുണ്ടോറ ചാമുണ്ഡിയായി .. പിന്നീട്
അവിടെ നിന്നും തെക്കോട്ടെക്ക് യാത്ര തിരിച്ച കാളി കീഴൂര് എത്തി .. കീഴൂര് ശാസ്താവ് ദേവിക്ക് പോകാൻ വഴി കൊടുത്തില്ല .. ഒരു വ്യാഴ വട്ടക്കാലം കാളി കാത്തു നിന്നു .. പക്ഷെ ശാസ്താവ് വഴങ്ങിയില്ല .. കോപാകുലയായ കാളി നാട്ടിൽ അനർത്ഥങ്ങൾ വിതച്ചു .. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് അവസാനം ദേവിക്ക് വഴി കൊടുത്തു ...ദേവി തുളുനാട് കടന്നു മലനാട്ടിലേക്കു വന്നു.. അവിടെ കോലത്തിരി രാജാവ് ദേവിക്ക് കോലരൂപവും നൽകി ഗുരുതി കലശം എന്നിവയും നൽകി.. ദേവി സംപ്രീതയും ശാന്തയുമായിഭക്തർക്ക്അനുഗ്രഹം ചൊരിഞ്ഞ് കോലത്തുനാട്ടിൽ സ്ഥാനമുറപ്പിച്ചു എന്നും ഐതിഹ്യം ..

 കടപ്പാട്

ചാമുണ്ഡി

കാളി എന്ന പേര്ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്ഭദ്രകാളി, വീരര്കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ്ചാമുണ്ഡി’. രക്തത്തില്മുഴുകിയതിനാലാണ് ചാമുണ്ഡിയെരക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നുംവിളിക്കുന്നത്‌. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്കാളി ആകാശ പാതാളങ്ങളില്അവരെ പിന്തുടര്ന്ന് ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്പോയത് കൊണ്ടാണത്രേപാതാളമൂര്ത്തിഎന്നുംമടയില്ചാമുണ്ഡിഎന്നും വിളിക്കുന്നത്‌.

വണ്ണാടില്തറവാട്ടില്മൂത്തപൊതുവാളും സഹായി കുരുവാടന്നായര്ക്കൊപ്പം ഒരിക്കല്നായാട്ടിനായി വനഗമനം നടത്തുകയായിരുന്നു. കുലച്ചുപിടിച്ച കുറുവില്ലുമായി പൊതുവാളും പിന്നില്കത്തിയുമായി നായരും, വ്യഗ്രതയോടെ മുന്നോട്ടു നീങ്ങി. ഒരു നിമിഷം കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം- വില്ല്കു ലച്ചു തൊടുത്തു. വീണ ഇര ഏതെന്നു അറിയ്യാന്തിടുക്കത്തില്ഉള്കാനനത്തിലേക്ക് ഓടി ചെന്നു. ഇരയെ കാണാതെ ഇരുവരും തളര്ന്നു ഇരിക്കുമ്പോള്വര്ദ്ധിടാവേശതോടെ കാടിളക്കി അരവമുയര്ന്നു. അമ്പേറ്റ മൃഗത്തിന്റെ അലര്ച്ച. രണ്ടുപേരും ഭയത്തോടെയും അതിശയത്തോടെയും മുന്നോട്ടേക്ക്, മൂത്തപോതുവാളാണ് ആദ്യം കണ്ടത്.

ഒരു വലിയ മടയ്ക്കു അകത്തു തിളങ്ങുന്ന കണ്ണുകള്പുറത്തേക്ക് തള്ളി നില്ക്കുന്ന കൃഷ്ണ വര്ണ്ണപീലികള്‍, ഗുഹയില്നിന്ന് ഒരു ഘോര രൂപം പുറത്തിറങ്ങി രണ്ടുപേരും ജീവനും കൊണ്ട് വനത്തിനു വെളിയിലേക് പാഞ്ഞു . അവര്ക്ക് പിന്നില്വെളോട്ടുചിലമ്പ് കിലുക്കി, വെള്ളിയരമണികള്അരവമുതിര്ന്നു. അട്ടഹാസവും അലര്ച്ചയും അവരെ വേട്ടയാടി. പൊതുവാള്ജീവനും കൊണ്ടോടി അഭയം പ്രാപിച്ചത്കാനക്കരയമ്മയുടെ പള്ളിയറയിലെക്കാണ്. കാനക്കരയമ്മ ഇങ്ങനെ മൊഴിഞ്ഞുഅഭയം ഞാനേകിയ മൂത്തപൊതുവാള്എനിക്കരുമയാണ്കലിയടക്കി നീ മടങ്ങുവിന്‍” കലിയടങ്ങാത്ത പാതാളഭൈരവി നായരെ കൂര്ത്ത നഖത്താല്കുത്തിയെടുത്ത് കുടല്പിളര്ന്നു രുധിരം കുടിച്ച് ചിലമ്പിട്ട കാലുകൊണ്ട്ജഡം തട്ടിയെറിഞ്ഞു കലിയടക്കി.

ശാന്തയായ ഭൈരവിയെ പൊതുവാള്അരിയെറിഞ്ഞേതിരേറ്റ് പള്ളിപീഠം നല്കി പൂവും അന്തിതിരിയും കയ്യേറ്റ് ഇഷ്ട്ട വരധായിനിയായ മടയില്ചാമുണ്ടി യായി കുടിയിരുത്തി. ആലന്തട്ട കാട്ടിലെ മടയില്നിന്നാണ് മടയില്ചാമുണ്ടി ഉദയം ചെയിതതു കൊണ്ടാണ് ആലന്തട്ട മടവാതില്ക്കാവില്ഭഗവതി എന്നും പറയുന്നത്

രക്ത ചാമുണ്ഡി (ഉതിരചാമുണ്ടി):

യുദ്ധ ദേവതകള്‍:
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്പ്പെട്ട പല ദേവതകളും അസുര കുലാന്തകിമാരാണെന്നത് പോലെ തന്നെ ഭൂമിയിലുള്ള  പല വഴക്കുകളിലും പങ്കെടുത്തവരാണ് എന്നാണു വിശ്വാസം. അങ്കകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, ചൂളിയാര്ഭഗവതി, മൂവാളം കുഴിചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീ ദേവതകളും ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരു മകന്‍, പട വീരന്‍, വിഷ്ണുമൂര്ത്തി തുടങ്ങിയ പുരുഷ ദേവതകളും ഇങ്ങിനെ പടകളില്പങ്കെടുത്തവരാണത്രെ!!
ഉറഞാട്ടത്തിന്റെ ഒരു ഘട്ടത്തില്പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്ചാമുണ്ഡി തെയ്യങ്ങളായ മടയില്ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്ത്തി) എന്നിവയൊക്കെ. അത് കൊണ്ട് ഇവരെ മൃഗദേവതകളുടെ ഗണത്തിലും പെടുത്താവുന്നതാണ്.
ചാമുണ്ഡി (കാളി), രക്ത ചാമുണ്ഡി (ഉതിരചാമുണ്ടി):
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗാഭഗവതിയുടെ കണ്ണിൽ നിന്നും അവതരിച്ച കാളികയാണ് ചാമുണ്ഡി. ഇതേ ദേവി രക്തബീജനേയും നിഗ്രഹിക്കയാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. ഇതേ രൂപത്തിൽ മറ്റൊരു സാഹചര്യത്തിലും ശക്തിമാതാവ് ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. രുരുവിന്റെ ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി കാളിയായ ദേവി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത കാളി ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഭാവത്തിലുള്ളതാണ്.
പാര്വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ദേവി ദേവി ആയിരം തെങ്ങില്ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്മാരാണ് തെയ്യം കെട്ടിയാടുന്നത്‌. മലവെള്ളം പ്രളയം വിതച്ച നാട്ടില്പട്ടിണി നടമാടിയപ്പോള്നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്അന്നപൂര്ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്ആണ്ടാര്വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്പൂജിചിരുത്തി. ദാഹം തീര്ക്കാന്കൊടുത്ത ഇളനീര്പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്വട്ടം തനിക്കു കുടി കൊള്ളാന്വേണമെന്ന് പറഞ്ഞ അന്നപൂര്ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്രക്തചാമുണ്ടി പൂജാപൂക്കള്വാരുന്ന മൂവരിമാര്ക്ക് പ്രിയങ്കരിയായി  അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.
ത്രിലോക വിക്രമനായ ശംഭാസുരന്റെ ചിതയില്നിന്ന് ഉത്ഭവിച്ച രണ്ടു മഹാ പരാക്രമികളായിരുന്നു മഹിശാസുരനും രക്തബീജാസുരനും. പടക്കളത്തില്ശത്രുവിന്റെ ശരങ്ങള്ഏറ്റ് ഉണ്ടാകുന്ന മുറിവില്നിന്നും വീഴുന്ന ഓരോ രക്ത തുള്ളിയില്നിന്നും അനേകം രണശൂരന്മാര്ജനിച്ചു അവനു വേണ്ടി പോരാടുമെന്ന ഒരു വരം തപസ്സു ചെയ്തു പരമശിവനില്നിന്നും രക്തബീജാസുരന്നേടിയിരുന്നു. ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്പാര്വതി സംഭവയായ മഹാകാളി  രക്തബീജാസുരന്റെ തലവെട്ടി വേതാളത്തിന്റെ മുന്നിലിട്ടു. ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരിക്കുടിച്ചു. നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്തചാമുണ്ടിയായി അറിയപ്പെട്ടു.
ഉതിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്പ്പിക്കുന്ന ദേവിയായതിനാല്ഉതിരചാമുണ്ടി എന്നും ദേവത അറിയപ്പെടുന്നു. നീലംകൈചാമുണ്ഡി, രക്ത്വേശരി, കുപ്പോള്ചാമുണ്ഡി, ആയിരം തെങ്ങില്ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കുതിരകാളി, പെരിയാട്ട് ചാമുണ്ഡി, കാരേല്ചാമുണ്ടി, ചാലയില്ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, എടപ്പാറ ചാമുണ്ഡിവീരചാമുണ്ടി  എന്നിങ്ങനെ ദേവതക്ക് നാമ ഭേദങ്ങള്ഉണ്ട്




Comments

Popular Posts