Gulikan Theyyam ( ഗുളികൻ )

ഗുളികൻ (പുറം കാലൻ)

                   മാർക്കാണ്ഡേയന്റെ പ്രാണൻ രക്ഷിക്കാൻ കാലകാലനായ പരമശിവൻ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന് കാലനെ ഭസ്മമാക്കി. കാലനില്ലാത്തത് കൊണ്ട് ഭൂമിയിൽ മരണങ്ങളില്ലതായി. ദേവന്മർ പരമശിവനോട് ആവലാതി പറഞ്ഞു. പ്രശ്നപരിഹാഹാർത്ഥം ശിവൻ തന്റെ ഇടത്തെ പെരുവിരൽ നിലത്തമർത്തിയപ്പോൾ വിരൽ പിളർന്ന് അതിൽ നിന്നും ഗുളികൻ അവതരിച്ചു എന്നാണ് ഐതിഹൃം.ത്രിശൂലവും കാലപാശവും നൽകി പരമശിവൻ കാലന്റെ പ്രവൃത്തി ഏൽപിച്ച് ഭൂമിയിലേക്ക് അയച്ചു. മനുഷൃന്റെ ജനനം മുതൽ മരണം വരെ ഉള്ള ചെറുതും വലുതും നല്ലതും ചീത്തയും ആയ എല്ലാ പ്രവൃത്തിയിലും
ഗുളികന്റെ സാന്നിദ്ധൃമുണ്ടെന്ന് പറയപ്പെടുന്നു. മലയസമുദായക്കാരാണ് തെയ്യം കെട്ടുന്നത്.അവരുടെ പുജയിൽ മാത്രമെ ഗുളികൻ പ്രസാദിക്കുകയുള്ളു എന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലും വസിക്കുന്ന ദൈവമാണെ-ന്നാണ് ഗുളികന്റെ വാമൊഴി.

              ഉന്മത്ത ഗുളികൻ ,ഉച്ചാര ഗുളികൻ, മാരണ ഗുളികൻ,കാര ഗുളികൻ , കരിം ഗുളികൻ,സേവക്കാര ഗുളികൻ  ,തെക്കൻ ഗുളികൻ, വടക്കൻ ഗുളികൻ എന്നിങ്ങനെ എട്ടോളം ഗുളികന്മാർ.

Comments

Popular Posts