പൊട്ടൻ തെയ്യം
വടക്കൻ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വ്യക്തമാക്കുന്ന ഐതിഹാസികവൃത്തം
ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ തെയ്യത്തിനു ഈ പേരു വന്നത്.
ഐതിഹ്യം
എട്ടാം നൂറ്റാണ്ടിൽ,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽഈ സംഭവം പരാമർശിക്ക്കുന്നു.
ശങ്കരാചാര്യർ തന്റെ മനീഷാപഞ്ചകത്തിൽ അദ്ദേഹം പലവുരു ആവർത്തിക്കുന്നു " എനിക്ക് തത്വദർശ്ശനസാഫല്യമുണ്ടാക്കിയത് ചണ്ഡാലനായാലും അദ്ദേഹം എന്റെ ഗുരുവാണൂ. " പുലയയുവാവിനെ ഗുരുവായി സ്വീകരിക്കാൻ ദക്ഷിണകേരളത്തിലെ കടുത്ത ജാതിവ്യവസ്ഥയിൽ ജീവിച്ച ശങ്കരാചാര്യർ അനുഭവിക്കുന്ന മാനസികസംഘർഷം ഇവിടെ പ്രകടമാണു. മാത്രവുമല്ല തന്റെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടവരെ ജാതീയതയിലെ വൈക്രിതങ്ങളുടെ ആചരണത്തിലെ കഥയില്ലായ്മയെ ഊട്ടിയുറപ്പിക്കാനും ശഞ്ഞരാചാര്യർ ഈ ആവർത്തനം ഉപയോഗിക്കുന്നു.""
( ജാതീയതയല്ല ജാതീയതയിലെ വൈകൃതങ്ങൾ , ജാതീയത മലബാറിന്റെ സംസ്കാരമാണു , ജാതീയതയെ നിലനിർത്തിക്കൊണ്ട് എല്ലാ ജാതികളെയും ഒന്നിച്ച് സമന്വയിപ്പിക്കുക എന്നതാണു മലബാറിലെ തെയ്യം സംസ്കാരത്തിന്റെ കാതൽ. പൊട്ടൻ തെയ്യം തന്നെ ആളുകളെ അഭിസംബോധന ചെയ്യുന്നത് ജാതിപ്പേരു വിളിച്ച് കൊണ്ടാണു.
" എട്ടില്ലം കരുമനേ - തീയ്യരെ
അകമ്പടീ - നായരെ
തന്ത്രീ - ബ്രാഹ്മണരേ
കനലാടീ - തെയ്യക്കാരെ
പത്തില്ലേ - പുലയരെ
മാടായി നഗരേ - മുസ്ലീംഗളെ
പൊതാളേ - പൊതുവാൾമാരെ
യോഗീശ്വരന്മാരേ - യോഗീസമുദായത്തെ
ഇങ്ങനെയാണു പൊട്ടൻ തെയ്യം ജാതികളെ അഭിസംബോധന ചെയ്യുന്നത്.
ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന മഹാജ്ഞാനിയായ പുലയ യുവാവ് അത് കേട്ടു . പിറ്റേന്ന് പുലർച്ചെ തലക്കാവേരിയിലേക്ക് പുറപ്പെട്ട ശങ്കരാചാര്യരോട് പുളിങ്ങോത്തെ പുലയയുവാവ് ഇടവരമ്പ് എന്ന് സ്ഥലത്ത് വെച്ച് വാഗ്വാദം നടത്തുകയുണ്ടായി.
"" പൊട്ടൻ തെയ്യം ജാതീയതയ്ക്കെതിരെ ഉയർന്ന് വന്ന ഇതിവൃത്തമല്ല, മറിച്ച് ജാതീയതയിലെ വൈകൃതങളെ ചോദ്യം ചെയ്യുകയും അദ്വൈതദർശ്ശനത്തിന്റെ ആഴങ്ങളിലേക്ക് ലളിതവും ഗഹനവുമായ കാവ്യഭംഗികൊണ്ട് ഇറങ്ങിച്ചെല്ലുന്നു അതിമനോഹരമായ കാവ്യമാണു. """
" അലങ്കാരനെക്കണ്ട ശങ്കരാചാര്യർ യുവാവിനോട്
" എതിർത്തുവന്നടുത്തു നിന്നു തെറ്റെടാ പുലയാ നീ എന്ന് വഴിമാറുവാൻ പറയുകയുണ്ടായി
യുവാവ് മറുപടിയായി
" തെറ്റ് തെറ്റെന്ന് കേട്ട് തെറ്റുവാനെന്ത് മൂലം
തെറ്റല്ലേ ചൊവ്വരിപ്പോൾ തെറ്റുവാൻ ചൊല്ലിയത്
തെറ്റുവാനൊന്നു കൊണ്ടും പറ്റുകയില്ല പാർത്താൽ"
എന്ന് മറുപടിയും നൽകുകയുണ്ടായി
" ഒറ്റനോട്ടത്തിൽ പുലയയുവാവിന്റെ വഴിമാറാതിരിക്കാനുള്ള ധാർഷ്റ്റ്യമാണു കാണുന്നതെങ്കിലും അതിഗഹനമായ അദ്വൈതാമൃതം ഈ വാക്കുകളിൽ അലങ്കാരൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
" തോറ്റത്തിലെ ലളിതമായ ഈ വരികളിൽ യോഗസാരമൊളിച്ചു വെച്ചിരിക്കുന്നു. സംസാരസാഗരം കടക്കുന്നതിനെ തോണിയിൽ അക്കരെ കടക്കുന്നതായി ഉാമിച്ചിരിക്കുന്നു. ആറും കടന്ന് അക്കരെച്ചെന്നാൽ ആനന്ദമുള്ളോനെ കാണാം എന്ന പ്രയോഗം , ആറു ആധാരചക്രങ്ങളും കടന്ന് സഹസ്രാരപത്മമെന്ന ആനന്ദസ്വരൂപമായ ഈശ്വരസാക്ഷാത്കാരത്തിൽ എത്തിച്ചേരും എന്നും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
മാറുവാൻ പറഞത് ദേഹത്തോടോ ദേഹിയോടോ , ദേഹത്തോടാണെങ്കിൽ ദേഹം ജഢമാകുന്നു. അതിനു മാറുവാൻ ശേഷിയില്ലതന്നെ, ദേഹിയോടാണെങ്കിൽ ദേഹി സർവ്വവ്യാപിയാകുന്നു, അതിനും മാറുവാൻ സാധിക്കയില്ല തന്നെ എന്ന തത്വം സുന്ദരമായ കാവ്യഭംഗിയോടെ അവതരിപ്പിച്ച ഈ വാക്കുകളിൽ ഒളിഞ്ഞ് കിടക്കുന്നു."""
യോഗസാരത്തിന്റെ അമൃതം വർഷിക്കുന്ന സുന്ദരമായ ഒരുപാട് മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണു പൊട്ടൻ ദൈവത്തിന്റെ തോറ്റം.
"അക്കരയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നേ...."
പുളിങ്ങോത്തെ പുലയയുവാവുമായുള്ള സംവാദത്തിൽ ശങ്കരാചാര്യർ അദ്വൈതദർശ്ശനത്തിന്റെ സാക്ഷാത്കാരം നേടുന്നു.
മഡിയൻ കോവിലകത്തെ മഡിയൻ നായരായ കൂർമ്മൽ എഴുത്തച്ഛനാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റം ചിട്ടപ്പെടുത്തിയത്. കൂർമ്മൽ എഴുത്തച്ഛനു ചണ്ഡാളവേഷധാരിയായ ശിവരൂപദർശ്ശനമുണ്ടാകുകയും അതിനു ശേഷം അദ്ദേഹത്തിനു കവിത്വം സിദ്ധിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ മൊഴികളിലൂടെ പുറത്ത് വന്നതെല്ലാം മനോഹരകാവ്യങ്ങളായി. മന്ത്രവാദഗ്രന്ഥങ്ങളും ആയുർവ്വേദഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളായി ഉദിച്ചു.
Comments
Post a Comment